കൊച്ചി: താരസംഘടന അമ്മയിലെ വിവാദങ്ങളില്‍ പ്രതികരണവുമായി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. പാര്‍വ്വതി നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടിയാണ്. യഥാര്‍ഥത്തില്‍ പാര്‍വതിയല്ല അമ്മയില്‍ നിന്ന് രാജി വെക്കേണ്ടതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് പാര്‍വതി താന്‍ രാജിവെച്ച വിവരം താന്‍ അറിയുന്നത്. യഥാര്‍ഥത്തില്‍ പാര്‍വതിയല്ല അമ്മയില്‍ നിന്ന് രാജി വയ്‌ക്കേണ്ടത്. ഇടവേള ബാബുവും ഇന്നസെന്റുമാണ് സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ്. പക്ഷേ രാജിവെക്കേണ്ടത് അവരല്ല, അവര്‍ നല്ലൊരു നടിയാണ്, വ്യക്തിത്വമുള്ള പെണ്‍കുട്ടിയാണ്. അവര്‍ പറഞ്ഞതുപോലെ പുറത്തു പോകേണ്ടത് ഇടവേള ബാബുവാണ്. അതോടൊപ്പം മുന്‍ പ്രസിഡന്റായിരുന്ന ഇന്നസെന്റും. അച്ഛന്‍ തിലകനെതിരെ മുമ്പ് നിലകൊണ്ടവരാണവര്‍. ഇടവേള ബാബു അഭിമുഖത്തില്‍ മരിച്ചവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് തിലകനെ കുറിച്ചുകൂടിയാണെന്ന് ഞാന്‍ കാണുന്നു. സംഘടന ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളൊരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ആരെയും പുറത്താക്കാനുള്ള അധികാരം സംഘടനയില്‍ ആര്‍ക്കും തന്നെയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ‘- ഷമ്മി തിലകന്‍ പറഞ്ഞു.
പാര്‍വ്വതിക്ക് പിന്തുണയുമായി മലയാള സിനിമയിലെ തന്നെ നിരവധി താരങ്ങള്‍ രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ പാര്‍വതിയെ അഭിനന്ദിച്ചും അമ്മ സംഘടനയിലെ ചിലരെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.