X

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് നാണക്കേട്’; വനിതാ കമ്മീഷൻ

വധുവിനെ ഭര്‍തൃവീട്ടില്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം ഏല്‍ക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. പൊലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. പൊലീസിനെതിരെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു.

അതേസമയം, പ്രതി രാഹുലിന്റെ മാതാവ് പെണ്‍കുട്ടിക്കെതിരെ ആതിക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെണ്‍കുട്ടി ഈ ബന്ധം തുടര്‍ന്നതാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്‌നങ്ങള്‍ക്ക് കാരണമായതായും രാഹുലിന്റെ അമ്മ കുറ്റപ്പെടുത്തി.

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെണ്‍കുട്ടിയുമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരില്‍ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ മകന്‍ മര്‍ദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്‌നങ്ങളെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.

webdesk14: