ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് മുന്‍കൈ എടുത്ത മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. 2017 ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. കേന്ദ്രസര്‍ക്കാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ് ശക്തികാന്ത ദാസിനെ നിയമിച്ചിരിക്കുന്നത്.
1980 തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഓഫീസറായ ദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. നോട്ട് നിരോധനത്തെ ന്യായീകരിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ശക്തികാന്ത ദാസ്. വിരമിച്ച ശേഷം ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ ധനകാര്യകമ്മീഷന്‍ അംഗമായി നിയമിച്ചിരുന്നു. അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രധാന പ്രതിനിധിയായി പങ്കെടുത്തതും ശക്തികാന്ത ദാസ് ആയിരുന്നു.