ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 828 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശ്ചാത്തലത്തില്‍ ദുബായ് നഗരസൗന്ദര്യവും കാണാം.
സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാന്‍ കുതിരയോട്ടത്തിന്റെ ഉള്‍പ്പെടെ കൗതുകകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.7 കോടി പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.
ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ഭരണകാര്യങ്ങളിലും ബദ്ധശ്രദ്ധനാണ്. അടുത്തിടെ ദുബായ് നഗരത്തിന്റെ നട്ടെല്ലായ ശൈഖ് സായിദ് റോഡില്‍ ഹംദാന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സൈക്കിളുകള്‍ അണിനിരന്ന സൈക്കിള്‍ റൈഡ് നടന്നിരുന്നു. ആരോഗ്യ ബോധവല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു സൈക്കിള്‍ റൈഡ്.