ഉത്തര്‍ പ്രദേശ് സംഭലിലെ ഷാഹി മസ്ജിദില്‍ പൊലീസ് നടത്തിയ ദാരുണമായ വെടിവെപ്പ് സംബന്ധിച്ചും അതിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഇന്നത്തെ ശൂന്യവേള, ചോദ്യോത്തര സമയം എന്നിവയുള്‍പ്പെടെ ലിസ്റ്റുചെയ്ത എല്ലാ ബിസിനസ്സുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ചെയര്‍മാന് നോട്ടീസ് നല്‍കി.
നിരപരാധികളായ നാല് മുസ്‌ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് കൂട്ടക്കുരുതി ഒരിക്കലും അംഗീകരിക്കാനാകാത്തതും, നീതി നിഷേധവുമാണ്. സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് പാര്‍ലമെന്റ് പാസാക്കിയ ‘ആരാധനാലയം (പ്രത്യേക വ്യവസ്ഥ) നിയമം 1991’ ലംഘനം ആണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.