യു.പിയിലെ ഷാഹി മസ്ജിദിലെ സര്‍വ്വേയുമായി ബദ്ധപ്പെട്ട് ഭരണകൂട ഭീകരത അരങ്ങേറിയ സംഭാലില്‍ സ്ഥിതിഗതികള്‍ അറിയാന്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ പുറപ്പെട്ടു. ലീഗിന്റെ അഞ്ച് എം.പിമാര്‍ അടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ടത്. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അഡ്വ. ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ് എം.പി, നവാസ് ഖനി, ഡോ.എം.പി അബ്ദു സമദ് സമദാനി എം.പി എന്നിവരാണ് സംഭാലിലേക്ക് തിരിച്ചത്. അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.
യോഗി ആദിത്യനാഥിന്റെ പൊലീസ് സംഭവസ്ഥലത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടുന്നില്ല, കൂടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിലുമാണ് ബിജെപി സര്‍ക്കാര്‍. അവിടേക്ക് കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് എംപിമാരുടെ പ്രതീക്ഷ.