ഷഹബാസ് കൊലപാതകേസ്; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

കോഴിക്കോട് താമരശ്ശേരിയില്‍ മര്‍ദനമേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലിസ്. നേരത്തെ അറസ്റ്റിലായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നത്.

സംഭവസമയം പ്രദേശത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും സമീപത്തെ കടകളില്‍, ആ സമയത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്ന ആളുകള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതം ആണെന്ന് കുടുംബം ആരോപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസിന്റെ വിശദമായ അന്വേഷണം.

webdesk18:
whatsapp
line