ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായത് . ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെ രത്നഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടുന്നത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതിക്കുവേണ്ടി രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്
ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണം നടന്നത്.സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്‌റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നുമാണ് ഇയാളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നത്.