X

നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകള്‍ നാം കേട്ടത് ഉത്തരേന്ത്യയില്‍ നിന്നല്ല, നമ്മുടെ കേരളത്തില്‍; ഷാഫി പറമ്പില്‍

പാലക്കാട്: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ജീവനെടുക്കുന്ന ക്രൂര നിസ്സംഗത pr പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കോവിഡിന്റെ പേരില്‍ തട്ടിക്കളിച്ചു ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു .
എന്റെ മക്കളെ കൊന്നതാണ് … നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകള്‍ നാം കേട്ടത് ഉത്തരേന്ത്യയില്‍ നിന്നല്ല ..നമ്മുടെ കേരളത്തില്‍ ..
9 മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകള്‍ കാണാന്‍ ആയിരുന്നില്ലേ ..
ജീവനെടുക്കുന്ന ക്രൂര നിസ്സംഗത PR പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട് .ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം .
വിമര്‍ശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലല്ലോ .. ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ ക്ഷമിക്കണം.

Test User: