കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ഷാഫി ചാലിയത്തിന്റെ പിതാവ് കൊടക്കാട്ടകത്ത് ഉബൈദുള്ള (93) നിര്യാതനായി. പഞ്ചായത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു. കടലുണ്ടി പഞ്ചായത്തിന്റെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു. പഞ്ചായത്തിലെ വികസന പ്രവൃത്തികളില്‍ വലിയ സംഭാവനയര്‍പ്പിച്ച ഇദ്ദേഹത്തെ ഖാന്‍ സാഹിബ് എന്ന പേരിലാണ് പ്രിയപ്പെട്ടവര്‍ വിളിക്കാറ്. ഹിമയത്തുല്‍ ഇസ്ലാം മദ്രസ, മസ്ജിദുല്‍ ഹിലാല്‍ എന്നിവയുടെ സ്ഥാപകരില്‍ പ്രധാനിയാണ്. ആധാരമെഴുത്ത് ജോലിയായിരുന്നു.
ഭാര്യ: സൈനബ മേച്ചേരി. മറ്റു മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ ലത്തീഫ് (ഡോക്യുമെന്റ് റൈറ്റര്‍) മുഹമ്മദ് അന്‍വര്‍ (റിയാദ്).മരുമക്കള്‍: സുമയ്യ (കൊണ്ടോട്ടി ), സല്‍സ (നന്മണ്ട ), അനീഷ (ചെന്നൈ), നജ്മുലൈല (കല്‍പകഞ്ചേരി), പരേതനായ സി.സി. കുഞ്ഞിമുഹമ്മദ് (വണ്ടൂര്‍.