തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയവരെ ജയിലടച്ചു.
ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് വിവരം. സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അക്രമസംഭവവുമായി ബന്ധപ്പെട്ട് 482 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ 1500 ഓളം പേരെ ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു. കോടതിവിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ബെഹ്‌റ പറഞ്ഞു.