X

മലയാളി യുവതിയും ആന്ധ്രാ മാദ്ധ്യമ പ്രവര്‍ത്തകയും ശബരിമലയിലേക്ക്; കനത്ത പൊലീസ് സുരക്ഷ

ശബരിമല: സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ കനത്ത പൊലീസ് സുരക്ഷയോടെ രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിനായാണ് കവിത ശബരിമലയില്‍ എത്തുന്നത്. സുരക്ഷാ മുന്‍കരുതലെന്നോണം കവിതക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി കവിത പമ്പയില്‍ എത്തിയാണ് ശബരിമലയിലേക്ക് പോകണമെന്ന് ഐ.ജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, രാത്രിയാത്ര അനുവദിക്കാനാകില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. തുടര്‍ന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ യാത്ര തിരിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷ ഉള്ളതിനാല്‍ തന്നെ ഇരുവരും അവര്‍ക്ക് ഭക്തരുടെ പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ല.

ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധത്തെ തുടര്‍ന്ന് മലകയറ്റത്തിനിടെ പകുതിയില്‍ വച്ച് മടങ്ങിപ്പോയിരുന്നു.

chandrika: