മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ(സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമൻസ് . ഈ മാസം 28, 29 തിയതികളിൽ ചെന്നൈയിൽ എത്താനാണ് നിർദേശം. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്. അറസ്റ്റ് നടപടികൾ തടയണമെന്ന് കാട്ടി സി എം ആർ എൽ ഡല്‍ഹി ഹൈക്കോടതിയിൽ ഹരജി നൽകി.
സി.എം.ആർ.എൽ ഡയറക്ടർമാരായ രവിചന്ദ്രൻ രാജൻ, നബീൽ മാത്യു ചെറിയാൻ, അനിൽ ആനന്ദ പണിക്കർ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, ഐ.ടി വിഭാഗം മേധാവി എൻ.സി. ചന്ദ്രശേഖരൻ, വിരമിച്ച കാഷ്യർ കെ.എം. വാസുദേവൻ, ഓഡിറ്റർമാരായ മുരളീകൃഷ്ണൻ, സാഗേഷ് കുമാർ എന്നിവർക്കാണ് എസ്എഫ്‌ഐഒ സമൻസ് നൽകിയത്.
സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം. സി.എം.ആര്‍.Zല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.