X

രക്തദാഹികളായ ക്രിമിനല്‍ കൂട്ടമായി തുടരാന്‍ എസ്എഫ്ഐയെ അനുവദിക്കില്ല; അക്രമം തുടർന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വി.ഡി. സതീശന്‍

 ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. എസ്എഫ്ഐയെ അധമ വഴികളിലേക്ക് നയിക്കുന്നത് ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘത്തലവന്‍മാരായ സിപിഎം നേതാക്കളാണെന്നും പാര്‍ട്ടിയിലെ ജീര്‍ണത യുവജന-വിദ്യാര്‍ത്ഥി സംഘടനയെയും ബാധിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എംഎല്‍എമാരെ ആക്രമിച്ച ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുന്നതിലൂടെ  പിണറായി പോലീസ് പ്രതികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

webdesk13: