X

കുസാറ്റിലെ എസ്.എഫ്.ഐ അക്രമം: പ്രതികളെ പിടികൂടാതെ പൊലീസ്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്ച കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങിലാണ് അക്രമം അരങ്ങേറിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന യുവജനോല്‍സവത്തിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി മുമ്പാകെ ഹാജരായ ഏഴ് കെ.എസ്.യു പ്രവര്‍ത്തകരെ 15 ഓളം വരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന അധ്യാപകരെ ഭീഷണിപ്പെടുത്തുകയും, രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുസാറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യാപകരുടെ മുന്നിലിട്ട് ആക്രമിച്ചത്.

പരിക്കേറ്റ കുസാറ്റ് ജിവനക്കാരുടെ പരാതിയില്‍ , സിജിമോളുടെയും ഗോപാലകൃഷ്ണന്റയും മെഴികള്‍ കുസാറ്റിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ മികച്ച സര്‍വകലാശലാകളിലൊന്നായ കുസാറ്റിലെ പ്രവേശ സമയത്തുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ യുണിവേഴ്‌സിറ്റിയുടെ മികവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇപ്പോഴുയര്‍ന്നിട്ടുണ്ട്. കുസാറ്റില്‍ കുറെ നാളുകളായി പ്രവേശ സമയത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കുസാറ്റിലെക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നു. കുസാറ്റിലെ പ്രവേശന കാലമായ ജൂണ്‍-ജൂലൈമാസങ്ങളിലാണ് പലപ്പോഴും ഒരു സംഘം വിദ്യര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത്. കുസാറ്റില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ഉള്‍പ്പെടെ പല ഡിപ്പാര്‍ട്ട്‌മെന്റും, അതിനോടനുബന്ധിച്ച ഹോസ്റ്റലുകളും രാഷ്ട്രീയക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കുസാറ്റിലുണ്ടാക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയില്ലാത്തും രാഷ്ട്രീയ പിന്തുണയും പലപ്പോഴും അക്രമികള്‍ക്ക് തുണയാകുന്നുണ്ട്.

webdesk11: