ക്യാമ്പസുകളില്‍ ഗുണ്ടായിസം അഴിച്ചുവിട്ട് എസ്.എഫ്.ഐ; പാലയാട് ലോ കോളേജില്‍ കെ.എസ്.യു നേതാവിന് പരിക്ക്

സര്‍വ്വകലാശാലയിലെ പാലയാട് ലോ കോളേജില്‍ കെ.എസ്.യു നേതാവിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണം. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന്‍ ആണ് ആക്രമണത്തിനിരയായത്.

അര്‍ധരാത്രി 1:30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച സംഘമാണ് ബിതുലിനെ മര്‍ദ്ദിച്ചത്. ഇരുമ്പ് വടി, സൈക്കിള്‍ ചെയിന്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായിട്ടാണ് ബിതുലിനെ ആക്രമിച്ചത്. തുടര്‍ന്ന്  ഗുരുതരമായി പരിക്കേറ്റ ബിതുലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോസ്റ്റലില്‍ ബിതുലി‍ന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. അടിപിടി തടയാന്‍ ശ്രമിച്ചവരെ പോലും ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അക്രമികളെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

webdesk13:
whatsapp
line