X

പത്തനംതിട്ടയിൽ സ്കൂളിൽ എസ്.എഫ്.ഐ മെമ്പർഷിപ്പ് വിതരണപരിപാടി; വിവാദമയപ്പോൾ പരിപാടി മാറ്റിവെച്ചു

പത്തനംതിട്ടയില്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ നിശ്ചയിച്ചതായി ആരോപണം. പ്രവൃത്തി ദിവസം എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വിവാദമയപ്പോള്‍ പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് സംഭവം നടന്നത്. പ്രിന്‍സിപ്പാളിന്റെ അനുവാദം ഉണ്ടായിരുന്നുവെന്നാണ് എസ്എഫ്‌ഐ വിശദീകരണം.

ചിറ്റാര്‍ വയ്യാറ്റുപുഴ ഹൈസ്‌കൂളിലാണ് മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി വന്നതോടെ പരിപാടി മാറ്റിവെക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തിലെ ഒരു സ്‌കൂളിലേക്കാണ് പരിപാടി നടത്തിയത്. സ്‌കൂളിനകത്ത് കൊടി തോരണങ്ങള്‍ കെട്ടിയുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എസ്എഫ്‌ഐയുടെ കൊടികള്‍ കെട്ടുകയും കസേരകള്‍ നിരത്തുകയും ചെയ്തിരുന്നു. മുറ്റത്ത് കൊടിമരം നാട്ടി പതാക ഉയര്‍ത്തുകയും ചെയ്തുരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.

webdesk13: