X

എസ്എഫ്‌ഐ നേതാവിനെ കൊന്ന കേസിലെ പ്രതി കെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു; പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

തൃശൂര്‍: എസ്.എഫ്.ഐ നേതാവായിരുന്ന കൊച്ചനിയന്‍ വധക്കേസിലെ രണ്ടാംപ്രതിയായ കെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നത് വിവാദമാവുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു അഡ്വ.എം.കെ മുകുന്ദന്‍. കൊച്ചനിയന്‍ വധക്കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും രണ്ടാം പ്രതിയായിരുന്ന മുകുന്ദനെ കോടതി വെറുതെ വിടുകയുമായിരുന്നു.

അതേസമയം, പാര്‍ട്ടി സഖാവിനെ കൊന്ന കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിനോട് വിയോജിപ്പുകള്‍ ഉയരുകയാണ്. തൃശ്ശൂരിലെ സി.പി.എമ്മിനുള്ളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍ കോടതി വിധി വന്നതോടെ എല്ലാം കഴിഞ്ഞെന്നും അടഞ്ഞ അധ്യായമാണെന്നുമാണ് പാര്‍ട്ടി നിലപാട്.

വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് അനില്‍ അക്കര എംഎല്‍എയും രംഗത്തെത്തിയിട്ടുണ്ട്. ‘തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാര്‍ട്ടിക്ക് അപൂര്‍വ്വ നേട്ടം. രക്തസാക്ഷികളും, പ്രതികളും ഇനി ഇവര്‍ക്ക് സ്വന്തം ?? രക്തസാക്ഷി 02, പ്രതികള്‍ 02’ ഇങ്ങനെയാണ് ഇടത് നിലപാടിനെ എതിര്‍ത്തുകൊണ്ടുള്ള അനില്‍ അക്കരെയുടെ പോസ്റ്റ്.

 

chandrika: