X

പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച എസ്എഫ്‌ഐ നേതാവ് രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍

കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ എസ്എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ കിരണ്‍ ഷാജി (26) ആണ് പിടിയിലായത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റില്‍ എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

2019 ഫെബ്രുവരി 5ന് വൈകിട്ട് പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലെ രണ്ട് ജനല്‍പാളികളുടെ ഗ്ലാസുകള്‍ ഇയാള്‍ കൈകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നു. 5,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. തന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

2018 സെപ്റ്റംബര്‍ 19ന് കളമശേരി ബസ് ടെര്‍മിനലിനു സമീപം കുസാറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസിലും 2019 ജനുവരി 17നു കുസാറ്റ് സാഗര്‍ ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Test User: