പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്‌ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്.
എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്നും അലന്‍ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താന്‍. ജീവിതത്തില്‍ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാല്‍ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
നിലവില്‍ അലന്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അലന്റെ മൊഴി എടുക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.