X

എസ്.എഫ്.ഐ ആള്‍മാറാട്ടം; പരിശോധിക്കുമെന്ന് ഗവര്‍ണര്‍

കാട്ടാക്കട ക്രിസ്ത്യന്‍ കേളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനൊയൊക്കെയാണോ ജനാധിപത്യത്തെ പറ്റി പഠിപ്പിക്കേണ്ടതെന്ന് ഗവര്‍ണര്‍. യുവതലമുറക്ക് നല്‍കേണ്ട സന്ദശം ഇതല്ല. കാട്ടാക്കട കേളേജിലെ തെരഞ്ഞെടുപ്പ് വിവാദം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കേളേജ് അധികൃതര്‍ യൂണിവേഴ്സ്റ്റിക്ക് നല്‍കിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പ് വിജയിച്ച അനഘക്ക് പകരം എ. വിശാഖിന്റെ പേര് നല്‍കിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാല്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേരാണ് കേളേജ് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് വിശാഖ്.

വിശാഖിനെ കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനാക്കനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിവാദത്തെ തുടര്‍ന്ന് ഈ മാസം 26ന് നടക്കേണ്ട കേരള യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

webdesk13: