X

ഡിഗ്രി പ്രവേശനത്തിന് കോഴ വാങ്ങിയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം : എം എസ് എഫ്

 

തിരുവനന്തപുരം : സംസ്‌കൃത കോളേജിലെ ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂരും ജനറല്‍ സികടറി എംപി നവാസും പ്രസ്താവിച്ചു. ഭരണത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നും ഇരുവരും കുറ്റപ്പെടുത്തി .
വിദ്യാഭ്യാസകോഴക്ക് ദല്ലാള്‍ വേല ചെയ്ത
എസ് എഫ് ഐ ജില്ലാ ഭാരവാഹിയും കേരള സര്‍വകലാശാല സെനറ്റംഗവും ആയ വനിതാ നേതാവ് വിദ്യാര്‍ത്ഥി സംഘടനകളുടെ മാനം കെടുത്തുകയാണ് ചെയ്തത് ..പണമില്ലാത്തവനും പഠിക്കാനുള്ള സാമൂഹ്യനീതിക്കായി ശബ്ദമുയര്‍ത്തേണ്ട വിദ്യാര്‍ത്ഥി നേതാവ് 25000 രൂപ കോഴ വാങ്ങിയത് എസ് എഫ് ഐ യുടെ പാര്‍ട്ടി ഫണ്ടിലേക്കാണോയെന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംശയമുണ്ട്. വിദ്യാര്‍ത്ഥി വിരുദ്ദ നിലപാട് ദിനചര്യയാക്കിയ സര്‍ക്കാരിനു മുന്നില്‍ മൗനവ്രതം ആചരിക്കുന്ന എസ് എഫ് ഐ ക്കു സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നതിന് പകരം അക്രമം, അഴിമതി ,ജാതീയത എന്ന മുദ്രാവാക്യമാണ് അനുയോജ്യമെന്ന് എംഎസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
. ജാതിയതയുടെ ഫ്യൂഡല്‍ ചിന്താഗതികള്‍ ഇപ്പോഴും എസ് എഫ് ഐ കാരുടെ മനസില്‍ ഉണ്ടെന്നുള്ള തെളിവാണ് ജാതി നോക്കി ഫീസ് വാങ്ങണമെന്ന് എസ് എഫ് ഐ നേതാവ് പറഞ്ഞിട്ടുള്ളത് .ഇങ്ങനെ വിദ്യാര്‍ഥികളുടെ മെറിറ്റ് അട്ടിമറിക്കുന്ന ഭരണ വിലാസം സംഘടനകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ദിനം ആചരിക്കും

chandrika: