തിരുവനന്തപുരം ഗവണ്‍മെന്റ്് ലോ കോളജില്‍ വീണ്ടും എസ്.എഫ്.ഐയുടെ അതിക്രമം. എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും എസ്.എഫ്.ഐ നേതാക്കള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലോ കോളജില്‍ നടന്ന എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ പിന്തുണച്ചില്ലെന്ന് ആരോപിച്ചാണ് ഇമാീ എന്ന ലോ കോളേജ് വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്നതും ആയി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ കെ.എസ്.യുഎസ്.എഫ്.ഐ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് ശേഷം കോളേജിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലേക്ക് മാറുന്നതിനിടയില്‍ ആണ് എസ്.എഫ്.ഐ വീണ്ടും അ ക്രമം നടത്തിയത്. ഇമാം എന്ന നാലാം വര്‍ഷ ലോ കോളേജ് വിദ്യാര്‍ത്ഥിയെ കഴിഞ്ഞദിവസം കോളേജ് ക്യാമ്പസിനുള്ളില്‍ വച്ച് എസ്.എഫ്.ഐ നേതാക്കള്‍ ക്രൂരമായി കയ്യേറ്റം ചെയ്തു. കെ.എസ്.യുവുമായി നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് ഇമാമിനെ ഗോകുല്‍, അജയ് കോശി, അനന്തകൃഷ്ണന്‍ എന്നിവരടങ്ങുന്ന അഞ്ചംഗസംഘം മര്‍ദിച്ചത്. സംഘര്‍ഷത്തിന് ശേഷം നിരന്തരം എസ്.എഫ്.ഐയുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ഇമാം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
താന്‍ എസ്.എഫ്.ഐകാരനാണ്. പക്ഷേ കോളേജില്‍ എസ്.എഫ്.ഐ സ്വീകരിക്കുന്ന നയങ്ങള്‍ കാരണം എസ്.എഫ്.ഐയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ആണെന്നും ഇമാം പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ കേസുമായി മുന്നോട്ടുപോയാല്‍ ഇമാമിന്റെ ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇമാം പറഞ്ഞു.