ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് മാളിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി കാറിലിട്ട് ബലാത്സംഗം ചെയ്തതായി പരാതി. 27കാരിയായ എന്‍ജിനീയറിങ് ബിരുദധാരിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുഗ്രാമിലെ മാളില്‍ വെച്ചായിരുന്നു സംഭവം.
ഓണ്‍ലൈന്‍ വഴി യുവതി തുഷാര്‍ ശര്‍മ എന്നയാളെ പരിചയപ്പെട്ടത്. ഇയാള്‍ ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് യുവതിയോട് മാളിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഉച്ചക്ക് ഒരുമണിയോടെ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിയ യുവതിയെ ശര്‍മ മാളിന്റെ താഴ്ഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും ശേഷം മയക്ക്മരുന്ന് കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ പാര്‍ക് ചെയ്തിരുന്ന കാറിനുള്ളിലേക്ക് വലിച്ചുകയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് പറഞ്ഞു.
യുവതിയെ പിന്നീട് മാളിന്റെ പാര്‍ക്കിങ് പ്രദേശത്ത് ഉപേക്ഷിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.