വ്യാജരേഖ തയ്യാറാക്കി ജോലി നേടിയ എസ്.എഫ്.ഐ മുന്‍നേതാവ് കെ.വിദ്യയെ അഗളിയില്‍ എത്തിച്ചു. കോഴിക്കോട്ടു നിന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയെ ഇന്നലെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇതിനകം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ചെയ്തിരുന്നു. മഹാരാജാസ് കോളജിന്‍രെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ ്കാസര്‍കോട് സ്വദേശിയായ വിദ്യ സര്‍ക്കാര്‍ കോളജില്‍ ജോലി നേടിയത്.
രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്.
ഉച്ചയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. അഗളി കോളജിലാണ് ഇവര്‍ വ്യാജരേഖ ഹാജരാക്കി അധ്യാപികയായത്. ഇവരുടെ രേഖ വ്യാജമാണെന്ന് കെ.എസ്.യു ആണ് പുറത്തുവിട്ടത്. മേപ്പയൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഇവരെ കൂടാതെ എസ്.എഫ്.ഐ നേതാവ് നിഖിലിനെയും പിടികിട്ടാനുണ്ട്. ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കി കായംകുളം കോളജില്‍ പിജിക്ക് ചേരുകയായിരുന്നു ഈ നേതാവ്.