ഇടുക്കി: പോക്‌സോ കേസില്‍ 55 കാരന് 15 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും വിധിച്ച് കോടതി. എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ കുമിളി ചെങ്കര സ്വദേശി മാരിമുത്തു അറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.
2023 ജൂലൈയില്‍ ആയിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം.
ജില്ലാ ലീഗല്‍ സെര്‍വിസിസ് അതോര്‍ട്ടിയോട് ഇരക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ തുക ഇരക്ക് നല്‍കാനും കോടതി വിധിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.