ഡൽഹിയിൽ സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. അച്ഛൻ മരിച്ചശേഷം ഉദ്യോഗസ്ഥൻ്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടിയാണ് പീഡനത്തിന് ഇരയായി ഗര്‍ഭിണിയായത്.പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിന് പിന്നാലെ 2020ലാണ് പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുന്നതത് .പിന്നാലെ ഇയാള്‍ കുട്ടിക്കെതിരായ അതിക്രമം തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥന്‍റെ ഭാര്യ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുക്കുകയും ചെയ്തു.ഗര്‍ഭമലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതായ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിയുന്നത്.