ടെല്‍അവീവ്: ഫലസ്തീന്‍ തടവുകാരനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെത്തുടര്‍ന്ന് വനിതാ സൈനികരെ ജയില്‍ സുരക്ഷാ ചുമതലയില്‍നിന്ന് നീക്കി ഇസ്രാഈല്‍ ഭരണകൂടം. 2025 മധ്യത്തോടെ അതീവ ജാഗ്രതയും സുരക്ഷയും ആവശ്യമുള്ള ജയിലുകളില്‍ സുരക്ഷാ ജീവനക്കാരായി ഒരു വനിത പോലും ഉണ്ടാകില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ അറിയിച്ചു.
ഇസ്രാഈലിലെ ഒരു ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥ ഫലസ്തീന്‍ തടവുകാരനുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫലസ്തീന്‍കാരനുമായി മറ്റ് നാല് വനിതാ സൈനികര്‍ക്കും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ തടവുകാരന്റെയും സൈനികരുടെയും പേരു വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. വന്‍ സുരക്ഷയുള്ള ജയിലുകളില്‍ വനിതകളെ സുരക്ഷാ ജീവനക്കാരായി നിയമിക്കരുതെന്ന് മുമ്പും ആവശ്യമുയര്‍ന്നിരുന്നു.