കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്പന്റെ് ചെയ്തു.
വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു.
നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് എത്തിയത്.
അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന പേരിലുള്ള ശബ്ദരേഖ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.