ഡബ്ലിന്‍: ലൈംഗികാരോപണം മൂടിവെച്ചതിന് താന്‍ രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിസമ്മതിച്ചു. അമേരിക്കയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആണ് മാര്‍പാപ്പക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.
2013ല്‍ വാഷിങ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരിനെതിരെയുള്ള ലൈംഗിക പീഡന ആരോപണം മാര്‍പാപ്പയെ അറിയിച്ചെങ്കിലും അദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് 11 പേജുള്ള കത്തില്‍ വിഗാനോ പറയുന്നു. മക്കാരിയുടെ ബാലലൈംഗിക പീഡനങ്ങളെക്കുറിച്ച് താന്‍ പോപ്പിന് വിവരം നല്‍കിയിരുന്നു. കര്‍ദിനാള്‍ കുറ്റക്കാരനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും അദ്ദേഹം അക്കാര്യം മറച്ചുവെച്ചു. കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട പോപ്പ് ഫ്രാന്‍സിസ് ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചതെന്നും അദ്ദേഹം രാജിവെക്കണമെന്നും വിഗാനോ ആവശ്യപ്പെട്ടു. അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ പുരോഹിതന്മാരുടെ ലൈംഗികപീഡനങ്ങള്‍ക്കെതിരെ മാര്‍പാപ്പ പരസ്യ പ്രസ്താവന നടത്തിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് വിഗാനോ കത്ത് പരസ്യമാക്കിയത്.