നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികപീഡന പരാതി

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. മുകേഷടക്കം ഏഴ് പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു.

2007 ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പേടികൊണ്ടാണ് പരാതി ഇതുവരെ നല്‍കാതിരുന്നതെന്നും പരാതിക്കാരി പറഞ്ഞു.

ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സൈബര്‍ സിറ്റി പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

 

webdesk17:
whatsapp
line