കാലിഫോര്‍ണിയ: അമേരിക്കയില്‍ 16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു ആണ്‍കുട്ടിക്ക് അശ്ലീലവീഡിയോ കാണിച്ചുകൊടുകയും ചെയ്ത കേസില്‍ ശിശുപാലകന് 690 വര്‍ഷം തടവ് വിധിച്ച് യു.എസ് കോടതി.
34കാരനായ മാത്യു സക്രസെവ്‌സ്‌കിക്കാണ് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതി ശിക്ഷ വിധിച്ചത്. 29 കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.