X

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂർ : മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈ എഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ 20നാണ് ഇയാൾ  പെൺകുട്ടിയെ പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ പരാതി.സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കീഴടങ്ങൽ.

വീടിനു പിന്നിലെ തോട്ടില്‍ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ നിധീഷ് തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി പീഡി​പ്പിച്ചെന്നാണ്​ പരാതി. കൂട്ടിയെ പീഡിപ്പിച്ച്‌ മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ അറിയിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മെയ് 20ന് പേരാവൂര്‍ പൊലീസില്‍ പരാതി നല്‍കി.

പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ പോക്‌സോ, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്താണ്​ പൊലീസ് കേസെടുത്തത്​.

web desk 1: