X

വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; ഗ്രേഡ് എസ്ഐക്കെതിരെ അന്വേഷണം

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് നേരെ സഹപ്രവര്‍ത്തകന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതിക്കാരി. കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരെ വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.

സംഭവത്തില്‍ ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയതോടെ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍.

 

 

webdesk17: