പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ എംഎം ശശീന്ദ്രനെ രക്ഷിക്കാന്‍ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.