ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ ഇല്ലാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുണെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുക്കും. അന്വേഷണവുമായി സഹകരിക്കാത്ത നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
സത്യവാങ്മൂലം സമര്‍പിക്കാന്‍ അധിക സമയം വേണമെന്ന സിദ്ധിഖിന്റ വാദം അംഗീകരിച്ചാണ് കോടതി രണ്ടാഴ്ച സമയം നല്‍കിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.