X

ലൈംഗികാതിക്രമ കേസ്: ഇടവേള ബാബുവിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിയില്‍ സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കൊച്ചി: ഇടവേള ബാബുവിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിയിലെ സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലാണ് നടപടി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഇടവേള ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.

സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും പരാതിക്കാരി പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

 

webdesk17: