കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹരജിയില്‍ പറയുന്നു.
ഹോട്ടല്‍ മുറിയില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.