X

ലൈംഗീകാതിക്രമ കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

കൊച്ചി: ദലിത് യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിതയും വിധി പുനഃപരിശോധനിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും അപ്പീലുകള്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ മുമ്പ് വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗീകാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പരാമര്‍ശം. പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും പരാമര്‍ശം നീക്കുകയും ചെയ്തിരുന്നു.

Test User: