ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ഇടക്കാല ജാമ്യം

ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷൺ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രണ്ട് ദിവസത്തേക്കാണ് ജാമ്യം. ബ്രിജ്ഭൂഷണ് പുറമെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂലൈ 20 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

webdesk13:
whatsapp
line