ലൈംഗിക അതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ടും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിന് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയും മുന്‍ഗൂസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു.
ഇരുവര്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കടുത്ത നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് ഇദ്ദേഹത്തിന്റെ ജാമ്യ അപേക്ഷയെ എതിര്‍ത്തില്ല.
വനിതാ ഗുസ്തി താരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു ലൈംഗികാവിശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിഡ്ജിഭൂഷനെതിരെ എതിരെ ആരോപിച്ച ആരോപണങ്ങള്‍. ജൂണ്‍ 15ന് ഇദ്ദേഹത്തിനെതിരെ ഡല്‍ഹി പട്ട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.