ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ബുഷിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
കേസില്‍ തുടര്‍നടപടികള്‍ ഇന്ന് കോടതി തീരുമാനിക്കും. ജൂണ്‍ 26ന് കേസ് പരിഗണിച്ചിരുന്നെങ്കിലും ആയിരം പേജുള്ള കുറ്റപത്രം നോക്കി തീര്‍ക്കാന്‍ രണ്ട് ദിവസം വേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.