ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് നടന്‍ ഹാജരായത്. സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.
അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ നടന്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് നിലവിലെ നടപടി.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് ഠയര്‍ത്തുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും നട്ന്‍ സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.