ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ അതേ സ്ഥാപനത്തിലെ നഴ്്‌സായ യുവാവ് പിഡീപ്പിക്കുകയും നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. തൃശൂര്‍ സ്വദേശി നിഷാം ബാബു (24)വാണ് പ്രതി. ഇയാല്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിന് ഇരയായ യുവതി. 2022 ഡിസംബര്‍ 30നാണ് സംഭവം. യുവതിയ്ക്ക് മെച്ചപ്പെട്ട് ജോലി കോയമ്പത്തൂരിലെ ആശുപത്രിയില്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തിച്ച് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പിന്നീട് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി അഞ്ചുതവണ പീഡനത്തിനിരയാക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.