X
    Categories: keralaNews

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം പെരുകുന്നു; സര്‍ക്കാര്‍ പരാജയം

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പദ്ധതികളില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമെന്നു ഹൈക്കോടതി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഭയങ്കരമായി വര്‍ധിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതി നിരീക്ഷണമുണ്ടായത്. ഇത്തരം കേസുകളില്‍ പ്രതികളാകുന്നത് സ്‌കൂള്‍ കുട്ടികളോ ചെറിയ പ്രായത്തില്‍ ഉള്ളവരോ ആണെന്നും കോടതി വ്യക്തമാക്കി. കൗമാരപ്രായക്കാരില്‍ ലൈംഗിക ബന്ധം വര്‍ധിച്ച് വരുന്നുവെന്നും കോടതി വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്തെന്ന് കുട്ടികള്‍ക്കറിയാത്തതാണ് ഇത്തരത്തിലുള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. തുടര്‍ന്നു വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്‌സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടോ, ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയോ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും കോടതി നിര്‍ദേശം നല്‍കി.

Chandrika Web: