X

സംസ്ഥാനത്ത് അതിഗുരുതര സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് യുഡിഎഫ് ധവളപത്രം. ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയത്. മോശം നികുതി പിരിവും ധൂര്‍ത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകര്‍ത്തുവെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. തൂടര്‍ന്നും ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ കടം ഭാവിയില്‍ 4 ലക്ഷം കോടിയില്‍ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 39.1 ശതമാനമാണ്. റിസര്‍വ് ബാങ്ക് പ്രവചിച്ചതിനേക്കാള്‍ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു.

3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധവളപത്രത്തില്‍ ചോദിക്കുന്നു. സാധാരണക്കാരെ മറന്നുളള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികള്‍ അക്കമിട്ട് നിരത്തുന്ന ധവളപത്രം, കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങളെയും വിമര്‍ശിക്കുന്നുണ്ട്.

webdesk13: