X

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റാകും; മഴ കനക്കും

തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റ് ആയി മാറും.തീരദേശജില്ലകളില്‍ അതിശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഉച്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി.

ഈ ന്യൂനമര്‍ദ്ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റ് ആയി മാറും.തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടില്‍ ആകെ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്. തീരദേശമേഖലകളില്‍ പ്രത്യേകമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷേഭം ശക്തമാണ്.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. രാമേശ്വരത്തും പാമ്പനിലും രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. മയിലാട്തുറെ, കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

മഴ നേരിടാനുള്ള മുന്നൊരുക്കം നടത്തിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എസ്ഡിആര്‍എഫ്. എന്‍ഡിആര്‍ എഫ് ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകള്‍ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

webdesk13: