വ്യത്യസ്ത തസ്തികകള്‍ക്കായി നടത്തിയ രണ്ടു പി.എസ്.സി. പരീക്ഷകളില്‍ ഏഴ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ചോദ്യകര്‍ത്താവ് നല്‍കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.
ഒക്ടോബര്‍ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പ്) പരീക്ഷയ്ക്ക് ചോദിച്ച ഏഴ് ചോദ്യങ്ങളാണ് ഒക്ടോബര്‍ എട്ടിന് നടന്ന മത്സ്യഫെഡ് ഓഫീസ് അറ്റന്‍ഡര്‍ മുഖ്യപരീക്ഷയ്ക്ക് ആവര്‍ത്തിച്ചത്.
എന്നാല്‍ രണ്ടു പരീക്ഷകളുമെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ ധാരാളം. അതേസമയം ഇതില്‍ ഒരു ചോദ്യം തെറ്റാണെന്ന് കാണിച്ച് രണ്ട് പരീക്ഷകളില്‍ നിന്നും പിന്നീട് റദ്ദാക്കി. ഒരേക്രമത്തില്‍ ഇത്രയും ചോദ്യങ്ങള്‍ അടുത്തടുത്ത പരീക്ഷകള്‍ക്ക് ഉണ്ടാകാറില്ല.
അതേസമയം രണ്ടുപരീക്ഷകളും എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാകട്ടെ ആദ്യപരീക്ഷ മനസ്സിലാക്കിയവര്‍ക്ക് രണ്ടാംപരീക്ഷ എളുപ്പമാവും. ഒരു മാര്‍ക്കുപോലും നിര്‍ണായകമാണെന്നിരിക്കെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് റാങ്ക് നിര്‍ണയത്തെ ബാധിക്കുമെന്നാണ് ആശങ്ക.
ഠ