കാസര്‍കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഏഴ്മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്. ബളാല്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
മറ്റൊരാള്‍ കൂടി കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മോഹനന്‍ (71) ആണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഈ മാസം 10 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ട്. കാസര്‍കോട് ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.