X

ആന്ധ്രയിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ഏഴു പേര്‍ മരണപ്പെട്ടു

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ഏഴു പേര്‍ മരണപ്പെട്ടു. സെക്കന്തരാബാദ് – ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് ട്രെയിനിടിച്ച് മരിച്ചത്. ട്രെയിനിറങ്ങി പാളത്തില്‍ നിന്ന യാത്രക്കാരെ കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനില്‍ നിന്ന് പുക വന്നത് കാരണം ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇവരെന്ന് അധികൃതര്‍ വ്യക്തമാക്കി. ആ സമയം എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രെയിന്‍ ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. തുടര്‍ന്നാണ് അപകടമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മട്ടത്തിനായി അയച്ചു.

Test User: